ചെറുപുഴ: ചൂരലില്‍ ചകിരി കമ്പനിയില്‍ വൻ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലർച്ചെ 12.30 ഓടെയാണ് ചൂരലിലെ സെന്‍റ് മേരീസ് ഇൻഡസ്ട്രീസ് എന്ന ചകിരി കമ്പനിയില്‍ തീപിടിത്തമുണ്ടായത്.
കയർ നിർമിക്കുവാൻ പാകപ്പെടുത്തിയ ഫൈബറുകള്‍ക്കാണ് തീ പിടിച്ചത്. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പയ്യന്നൂരില്‍ നിന്നും പെരിങ്ങോത്തു നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. പാടിയോട്ടുചാല്‍ സ്വദേശി വി.ഐ. നജീബിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.