Zygo-Ad

പെരുന്തോട്ടം കളിയാട്ടം ജനു 15 ന് ആരംഭിക്കും.

 


കണ്ണപുരം: മൊട്ടമ്മൽ പെരുന്തോട്ടം നീലിയാർ ഭഗവതീ ക്ഷേത്ര കളിയാട്ട മഹോത്സവം ജനുവരി 15 ന് പ്രതിഷ്ഠാദിനത്തോടെ ആരംഭിക്കും. വൈകീട്ട് 6.30 ന് പ്രദേശവാസികളുടെ നൃത്തസന്ധ്യ. 16 ന് വൈകു: 4.30 ന് ഏഴോം വടക്കൻസ് കലാസമിതിയുടെ ശിങ്കാരി മേളത്തോടെ ചെറുകുന്ന് കതിര് വെക്കും തറയിൽ നിന്നും ക്ഷേത്രത്തിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര. രാത്രി 8 ന് കണ്ണൂർ സംഘകലയുടെ മൾട്ടി വിഷ്വൽ വിൽകലാമേള - "ശ്രീ മുച്ചിലോട്ടമ്മ". 17 ന് വൈകീട്ട് 7 ന് ക്ഷേത്രം മാതൃ സമിതിയുടെ മെഗാ തിരുവാതിര. തുടർന്ന് തായമ്പക, നിറമാല, തിറയാരംഭം.

18 ന് രാവിലെ മുതൽ ഒഴക്രോം വൈഖരിയുടെ നാരായണീയ പാരായണം. രാത്രി നീലിയാർ ഭഗവതി, കുട്ടിത്തെയ്യം, ഊർപ്പഴശ്ശി, വേട്ടയ്ക്കൊരുമകൻ തിറകളുടെപുറപ്പാട്. 19 ന് ഞായറാഴ്ച പുലർച്ചേ ഉഗ്രമൂർത്തി പുള്ളിവേട്ടക്കൊരുമകൻ തിറ പുറപ്പാട്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച ഉച്ചയ്ക്കും ഭക്തജനങ്ങൾക്ക് പ്രസാദ ഊട്ട് ഉണ്ടാവും. 'ഓലച്ചൂട്ട് ' ഇവിടുത്തെ പ്രധാന വഴിപാടുകളിലൊന്നാണ്.എല്ലാ സംക്രമ ദിവസങ്ങളിലും നീലിയാർ ഭഗവതി തിറ കെട്ടിയാടിക്കുന്ന ഉത്തര കേരളത്തിലെ അത്യപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ്.19 ന് ഉച്ചതിരിഞ്ഞ് പുള്ളിവേട്ടക്കൊരുമകൻ പ്ലാവില തിരുമുടിയോടെ കളിയാട്ടം സമാപിക്കും.

Previous Post Next Post