കണ്ണൂര്‍: കുടിയാന്മലയിലാണ് പുലിയിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചേലങ്കേരി വിനോയിയുടെ വീട്ടിലെ ആടുകളെയാണ് കൊന്നത്.
ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് സംഭവം. പുലിയാണോ ആടുകളെ കൊന്നത് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി