കണ്ണൂർ :കോർപ്പറേൻ കലക്ടറേറ്റ് മൈതാനിയിൽ എട്ടുദിവസങ്ങളായി സംഘടിപ്പിച്ച കണ്ണൂർ ദസറ ശനി സമാപിക്കും. എട്ടാം ദിനത്തിൽ വ്യവസായി രത്തൻ ടാറ്റക്ക് ആദരാജ്ഞലിയർപ്പിച്ച് സാംസ്കാരിക സമ്മേളനം സംഗീതജ്ഞൻ ഡോ. സി വി രഞ്ജിത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി രവീന്ദ്രൻ അധ്യക്ഷനായി. പി അബ്ദുൽ കരീം, വിവേക് മുഴക്കുന്ന് എന്നിവർ മുഖ്യാതിഥിക ളായി. കെ പി റാഷിദ്, കെ നിർമല, എം പി മുഹമ്മദാലി, എം കെ രഞ്ജിത്ത്, പനക്കാട്ട് അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ശനിയാഴ്ച സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.