Zygo-Ad

കണ്ണൂർ നഗരത്തിൽ നവംബർ ഒന്നിന് ഓട്ടോ പണിമുടക്ക്

 


കണ്ണൂർ : നഗരത്തിലെ അംഗീകൃത ഓട്ടോറിക്ഷാ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്ന അനധികൃത ഓട്ടോ സർവീസുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നവംബർ ഒന്നിന് നഗരത്തിൽ ഓട്ടോ പണിമുടക്ക് നടത്തും. 30ന്  ആർടി ഓഫീസ് മാർച്ചും നടത്തും. 

പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) ഏരിയാ കൺവൻഷൻ തീരുമാനിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. എ സുരേന്ദ്രൻ അധ്യക്ഷനായി. സി ശരീഫ്, കെ പ്രവീൺ, എ ജ്യോതീന്ദ്രൻ എന്നിവർ സംസാരിച്ചു. എ വി പ്രകാശൻ സ്വാഗതം പറഞ്ഞു.

Previous Post Next Post