കൊട്ടിയൂർ: ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന കൊമ്മേരി മേഖലയിലെ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം നേതാക്കൾ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസറുമായി ചർച്ച നടത്തി. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രസാദുമായാണ് ചർച്ച നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റെജി, സിപിഐ എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എം രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സുധീഷ് കുമാർ, കെ പി സുരേഷ് കുമാർ, പ്രഹ്ലാദൻ,പ്രിയ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ ഈ മാസം 30 നകം ഭീഷണി നേരിടുന്ന മരങ്ങൾ മുറിച്ചുമാറ്റുമെന്ന് ഫോറസ്റ്റ് ഓഫീസർ ഉറപ്പുനൽകിയതയും സിപിഐ എം നേതാക്കൾ അറിയിച്ചു.

#tag:
Kannur