മട്ടന്നൂർ :കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കുക, വിദേശ വിമാനങ്ങൾ പറഞ്ഞിറങ്ങാൻ കേന്ദ്രസർക്കാർ അനുവദിക്കുക, കേരളസർക്കാർ ഇതിനായി ആവശ്യമായ ഇടപെടലുകൾ നടത്തുക,
പ്രവാസികളുടെ യാത്രാദുരിതങ്ങൾക്ക് പരിഹാരം കാണുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തിവരുന്ന നിരാഹാരത്തിന് കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ഐക്യദാർഢ്യം.കോൺഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കൂത്തുപറമ്പ് നിയോജകമണ്ഡലം ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി നജീർ കോറോത്ത്, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക, നൂറുദ്ദീൻ എ കെ വി, താജുദ്ദീൻ എന്നിവർ സമര നായകനു ഷാൾ അണിയിച്ചു.
കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക, കൂത്തുപറമ്പ് നിയോജകമണ്ഡലം ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി നജീർ കോറോത്ത്, നൂറുധീൻ എ കെ വി പേരാവൂർ, താജുദ്ദീൻ ഇസ്മയിൽ, കാദർ മണക്കായി ഷംസു ചെട്ടിയം കണ്ടി റഷീദ് സുധാകരൻ എന്നിവർ പ്രസംഗിച്ചു.
നിരാഹാര സമരത്തെ ബന്ധപ്പെട്ടവരുടെ മുന്നിൽ എത്തിക്കുന്നതിന് വേണ്ടി രാജ്യത്തെ ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹകരിക്കണമെന്നും ബസ് പരിഹാരത്തിന് എത്രയും പെട്ടെന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.