കണ്ണൂർ: ഡൽഹിയിൽ നടന്ന തൽ സൈനിക ക്യാമ്പിൽ പങ്കെടുത്ത എൻ.സി.സി. കാഡറ്റുകൾക്ക് 31 കേരള ബറ്റാലിയൻ സ്വീകരണം നൽകി. പട്ടാന്നൂർ കെ.പി.സി.എച്ച്.എസിലെ ഹൃതിക് ദിനേശ്, നിർമലഗിരി കോളജിലെ ധനുഷ് സത്യൻ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ക്യാമ്പിൽ പങ്കെടുത്തത്.
ഹൃതിക് ദിനേശ് ഷൂട്ടിങ്ങ് വിഭാഗത്തിലും ധനുഷ് സത്യൻ അപ്ളിക്കേഷൻ ഇനത്തിലുമാണ് മത്സരിച്ചത്. ജൂനിയർ ഡിവിഷനിൽ ഹൃതിക് ദിനേശ് ദേശീയതലത്തിൽ രണ്ടാംസ്ഥാനം നേടി. ഇരുവരെയും ബറ്റാലിയൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ മുകേഷ്‌കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേസ്റ്റേഷനിൽ സ്വീകരിച്ചു.
സുബേദാർ മേജർ ഹോണററി ലഫ്. വി. വെങ്കിടേശ്വർലു, ക്യാപ്റ്റൻ ഡോ. എ.പി. ഷമീർ, എൻ.സി.സി. ഓഫീസർ ദീലീപ് കുയിലൂർ, സി.എച്ച്.എം. എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.അനുമോദനച്ചടങ്ങ് ലഫ്. കേണൽ മുകേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ എ.പി. ഷമീർ അധ്യക്ഷത വഹിച്ചു. എൻ.സി.സി. ഓഫീസർമാരായ പി.വി. സുന, കെ.വി. വിവേക്, ലഫ്. കാമിലോ ജോസഫ്, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു.