Zygo-Ad

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം നവീകരണത്തിന് ഒന്നരക്കോടി

 


കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്റ്റേഡിയം നവീകരിക്കുന്നതിന് കാ യിക വകുപ്പ് ഒന്നരക്കോടി രൂപ അനുവദിച്ചു. നിലവിൽ മഴപെയ്‌താൽ ചോർ ന്നൊലിക്കുന്ന കെട്ടിടവും തകർന്നു കിടക്കുന്ന ഫ്ലോർ പാനലിംഗും കാടുമൂടിയ പരിസരവുമൊക്കെയാണ് ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അവസ്ഥ. ദേശീയ ഗെയിംസിൽ ബാസ്‌കറ്റ് ബോൾ, ഗുസ്തി മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച സ്റ്റേഡിയം നാളുകളേറെയായി ശാപമോക്ഷം കാത്ത് കഴിയുകയായിരുന്നു.

മൃഗസംരക്ഷണ വകുപ്പിൽനിന്ന് സർക്കാർ ഏറ്റെടുത്ത 6.55 ഹെക്‌ടർ സ്ഥലത്ത് 33 കോടി രൂപ ചെലവിൽ 2,600 ച. അടി വിസ്തീർണത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്ന് നിർമിച്ചത്. 2015 ജ നുവരി 15ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു ഉദ്ഘാടനം ചെയ്തത്. സ്റ്റേഡിയത്തിന്റെ നിർമാണം ദേശീയ ഗെയിംസ് മേധാവികളുടെ മേൽനോട്ടത്തിലായിരുന്നു.

ഷട്ടിൽ, ബാഡ്‌മിൻ്റൺ, ടേബിൾ ടെന്നീസ്, ഗുസ്തി, ബാസ്‌കറ്റ് ബോൾ, പഞ്ചഗുസ്തി, ടെന്നിസ്, ബോക്‌സിംഗ്, കരാട്ടെ, കുങ്ഫു എന്നിവയുൾപ്പെടെയുള്ള കായിക ഇനങ്ങൾ ഇവിടെ നടത്താനു ള്ള സൗകര്യം ഒരുക്കിയിരുന്നു. ദേശീയ ഗെയിംസിന് പിന്നാലെ 35-ാമത് ദേശീയ ബോക്സിംഗ് ചാന്പ്യൻഷിപ്പ്, അന്താരാഷ്ട്ര കരാട്ടെ മത്സരം എന്നിവയും സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരുന്നു. മാസങ്ങളോളം കോവിഡ് ട്രീറ്റ്മെൻ്റ് സെന്ററായി സ്റ്റേഡിയം പ്രവർത്തിക്കുകയും ചെയ്തു.

പിന്നീട് സ്പോർട്‌സ് കൗൺസിലിന് കൈമാറിയെങ്കിലും സ്റ്റേഡിയത്തിന്റെ നവീകരണം നടന്നിരുന്നില്ല. ഇതോടെ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്ന് നാശത്തിന്റെ വക്കിലേക്കെത്തുകയായിരുന്നു. വൻ തുക മുടക്കി നിർമിച്ച സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഉപയോഗശൂന്യമായി. കൂടാതെ സ്റ്റേഡിയ ത്തിലേക്കുള്ള പല വഴികളും കാടുകയറി സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥ യിലുമായി.


സ്റ്റേഡിയത്തിന് പുറത്തെ ടെന്നീസ് കോർട്ടിന്റെയും വോളിബോൾ കോർ ട്ടും നാശത്തിൻ്റെ വക്കിലാണ്. നിലവി ൽ സ്റ്റേഡിയം സ്വകാര്യ വ്യക്‌തികൾക്കു ൾപ്പെടെ വിവാഹം പോലുള്ള ചടങ്ങുക ൾക്കായി വിട്ടു നൽകുകയാണ്. സ്റ്റേഡി യത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് പ്രതിപക്ഷ സംഘടനക ളിൽ നിന്നും പ്രദേശവാസികളിൽ ആവ ശ്യം ഉയർന്നിരുന്നു. ഇതോടെയാണ് സ്റ്റേഡിയം നവീകരിക്കാൻ കായിക വകുപ്പ് തുക അനുവദിച്ചത്.

Previous Post Next Post