കണ്ണൂർ : ഓണത്തിരക്ക് പ്രമാണിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്തു മെന്ന് പോലീസും നഗരസഭാ അധികൃതരും അറിയിച്ചു. ഇരിക്കൂർ, മരുതായി ഭാഗത്തേക്ക് പോകേണ്ട കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളൊഴികെ മറ്റെല്ലാ വാഹനങ്ങളും ബൈപ്പാസ് റോഡ് വഴി മാത്രമേ പോകാൻ പാടുള്ളൂ. വാഹനങ്ങൾ പാർക്കിങ്ങിനായി നിശ്ചയിച്ച ഗ്രൗണ്ടുകളിലും പേ പാർക്കിംഗ് ഗ്രൗണ്ടുകളിലും മാത്രമേ പാർക്ക് ചെയ്യാവൂ. നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ പോലീസിനെ വിന്യസിക്കും.