കണ്ണൂർ :തിരുവോണദിനത്തിൽ വേറിട്ടൊരു സേവനകർമ്മവുമായി ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകർ. ബി.ഡി.കെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂർ പോലീസ് അക്ഷയപാത്രം വഴി തെരുവിലെ ഏകദേശം 100ൽ പരം സഹോദരങ്ങൾക്ക് ഓണസദ്യയും ഓണക്കോടിയും നൽകിയത്.
ബി.ഡി.കെ സംസ്ഥാന രക്ഷധികാരി നൗഷാദ് ബയക്കാൽ, സംസ്ഥാന സെക്രട്ടറി സജിത്ത് വി പി, ജില്ലാ പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണൻ, സെക്രട്ടറി നദീർ കാർക്കോടൻ, ട്രഷറർ സായിമുഹമ്മദ്, വൈസ് പ്രസിഡന്റ് നിഷാന്ത് സാംസൻ, ജോയിന്റ് സെക്രട്ടറി രാജേഷ് കുമാർ ആർ, ക്യാമ്പ് കോ ഓർഡിനേറ്റർ ഇമ്തിയാസ് പുറത്തിൽ, എയിഞ്ചൽസ് വിങ്ങ് ജില്ലാ പ്രസിഡന്റ് സമീറ അഷ്‌റഫ്, അബൂബക്കർ പുറത്തിൽ, ഷിജി മാമ്പ, റഹീം മാസ്റ്റർ, മാസ്റ്റർ സയ്യാൻ എന്നിവർ പങ്കെടുത്തു.