കണ്ണൂർ ജില്ലയിലെ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജേഴ്സ്ആണ് സ്നേഹസ്പർശവുമായി പെരുവയിൽ എത്തിയത്.
കഴിഞ്ഞ ജൂലൈ 30 ന് ഉണ്ടായ ഉരുൾ പൊട്ടലിൽ കോളയാട് ഗ്രാമ പഞ്ചായത്തിലെ വനമേഖലയിൽ കൊളപ്പ, തെറ്റുമ്മൽ ഭാഗത്ത് ഉരുൾ പൊട്ടൽ ഉണ്ടായത്. കനത്ത നാശ നഷ്ടം ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പാലങ്ങ്ളും വീടുകളും ഒഴുകി പോയിരുന്നു. പ്രദേശവാസികൾ അഞ്ച് ദിവസത്തോളം ദുരിതാശ്വാസക്യാമ്പിൽ ആയിരിന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട കണ്ണൂരിലെ സൈനിക, അർദ്ധസൈനിക കൂട്ടായ്മയായ ടീം കണ്ണൂർ soldiers മുൻ കൈ എടുത്ത് പത്തോളം കുടുംബങ്ങൾക്ക് ശുദ്ധ ജലം എത്തിക്കുന്നതിനാവശ്യം ആയ പൈപ്പുകൾ എത്തിച്ചു നൽകി മാതൃക ആയത് .
കുന്നിൽ പ്രദേശമായതിനാൽ കിണർ കുഴിക്കാൻ ബുദ്ധിമുട്ട് ആണ്. അതിനാൽ ആണ് പൈപ്പ് വഴിയാണ് ശുദ്ധ ജലം എത്തിക്കുന്നത്. ഇവയാണ് ഉരുൾ പൊട്ടലിൽ നശിച്ചു പോയത്. അതിന് ശാശ്വത പരിഹാരവുമായാണ് ടീം കണ്ണൂർ soldiers പ്രദേശത്ത് എത്തിയത്.
ജവാൻമാർ നൽകിയ ഈ കാരുണ്യ പ്രവർത്തിക്ക്, രാജ്യ സുരക്ഷ യോടൊപ്പം അവശത അനുഭവിക്കുന്നവരെ ചേർത്തു നിർത്തി കാത്തു സംരക്ഷിച്ച സൈനിക കൂട്ടായ്മയ്ക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ റോയ് പൗലോസ് നന്ദി പറഞ്ഞു. ടീംകണ്ണൂർ സോൾജേഴ്സ് അംഗങ്ങൾ ആയ ഷിബു കോളയാട്, സിജോ ജോസഫ് മണത്തണ, ജെസ്സിൻഅഞ്ചരക്കണ്ടി,ഷാoജിത് മമ്പറം, സജിൽ ഏച്ചുർ എന്നിവർ നേതൃത്വം നൽകി.