കണ്ണൂർ: സെക്രട്ടറിയേറ്റ് മാർച്ചിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തള്ളിനീക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചില പ്രവർത്തകരെ ഇവിടെനിന്ന് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെങ്കിലും ഇവരെ കയറ്റിയ പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധം തുടരുകയാണ്. പോലീസ് വാഹനത്തിന് മുന്നിൽ കുത്തിയിരുന്നും മുകളിൽ കയറിയും പ്രതിഷേധം. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
വ്യാഴാഴ്‌ച മുഖ്യമന്ത്രി രാജിവയ്ക്കണണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചിരുന്നു. പോലീസ് മർദനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി അടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.