കണ്ണൂർ : ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച അധ്യാപക പുരസ്കാരം ലഭിച്ച പാപ്പിനിശ്ശേരി ഹിദായത്ത് സ്കൂൾ പ്രിൻസിപ്പൾ സി.കെ അബ്ദുറഹ്‌മാൻ മാസ്റ്റർക്ക് സ്കൂളിൽ നൽകിയ സ്വീകരണത്തിൽ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൾ റഷീദ് ഉപഹാരം നൽകി ആദരിച്ചു.
പി ടി എ കമ്മറ്റിക്ക് വേണ്ടി പി ടി എ പ്രസിഡണ്ട് കമറുദ്ധീൻ കീച്ചേരിയും സ്റ്റാഫ്കൗൺസിലിന് വേണ്ടി എം.ബിന്ദു ടീച്ചറും എം വി ഗീത ടീച്ചറും ഉപഹാരം നൽകി. കെ.ജി വിഭാഗത്തിലെ കെ.കുഞ്ഞായിഷ ടീച്ചർ സ്വന്തമായി വരച്ചെടുത്ത റഹ്‌മാൻ മാസ്റ്ററുടെ ചിത്രം അദ്ദേഹത്തിന് സ്നേഹോപഹാരമായി നൽകി. പരിപാടിയിൽ വച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മെമെൻ്റോ നൽകി അനുമോദിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കണ്ടു പിടിച്ച് ശ്രദ്ധേയനായ പത്താം ക്ലാസുകാരൻ പി വി ശിവനന്ദിനെ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി പതിനായിരം രൂപ ക്യാഷ് അവാർഡും മെമെൻ്റോയും നൽകി അനുമോദിച്ചു. യോഗത്തിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ കെ പി അബ്ദുൾ റഷീദ് അദ്ധ്യക്ഷത വഹിച്ചു. എ കെ. അബ്ദുൾ ബാഖി ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. കമറുദ്ധീൻ കീച്ചേരി, ഫെമിന മുജീബ്, തുടങ്ങിയവർ സംസാരിച്ചു. വി.പി ഷഹീർ സ്വാഗതവും, ബിന്ദു എം. നന്ദിയും പറഞ്ഞു.