Zygo-Ad

കല്യാശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതി: രണ്ടാംഘട്ടം പദ്ധതിക്ക് തുടക്കം.

കണ്ണൂർ : കല്യാശ്ശേരി മണ്ഡലം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള കുറുന്തോട്ടി കൃഷിയുടെ രണ്ടാംഘട്ട നടീൽ ഉദ്ഘാടനം മാടായിപ്പാറ തവരതടത്തിൽ എം വിജിൻ എം എൽ എ നിർവ്വഹിച്ചു. മാടായി പഞ്ചായത്ത് അംഗം പി ജനാർദ്ദനൻ അധ്യക്ഷനായി. കണ്ണൂർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ തുളസി ചേങ്ങാട്ട് പദ്ധതി വിശദീകരിച്ചു

രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും 100 ഏക്കറിൽ ഔഷധക്കൃഷി നടത്തും
.
ആദ്യഘട്ടത്തിൽ കടന്നപ്പള്ളി – പാണപ്പുഴ, ഏഴോം , കണ്ണപുരം എന്നീ മൂന്ന് പഞ്ചായത്തുകളിൽ 25 ഏക്കറിൽ നടപ്പിലാക്കിയ കുറുന്തോട്ടി കൃഷി വൻ വിജയമായിരുന്നു.

കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിൽ 20 ഏക്കറിലും, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, പട്ടുവം, കല്യാശേരി, കണ്ണപുരം പഞ്ചായത്തുകളിൽ 10 ഏക്കർ വീതവും, ചെറുതാഴത്ത് 15 ഏക്കറിലും, ചെറുകുന്ന്, മാടായി പഞ്ചായത്തുകളിൽ 5 ഏക്കറിലും, മാട്ടൂൽ പഞ്ചായത്തിൽ 2.5 ഏക്കറിലും രണ്ടാംഘട്ടത്തിൽ ഔഷധ കൃഷി നടപ്പിലാക്കുന്നത്. പദ്ധതിക്ക് 28 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്.

പദ്ധതിയുടെ ഭാഗമായി നിലം ഒരുക്കലിനും മറ്റുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെത്തും. പഞ്ചായത്തടിസ്ഥാനത്തിൽ കർഷകരുടെ ഗ്രൂപ്പുകൾ രൂപീകരിക്കുകയും അവർക്കുള്ള പരിശീലനം പൂർത്തികരിക്കുകയും ചെയ്തു. കർഷകർക്ക് വിപണനത്തിലുള്ള സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്.
വിളവെടുത്ത കുറുന്തോട്ടിയും, വിത്തും സംസ്ഥാന പൊതുമേഖല സ്ഥാപനമായ ഔഷധിയാണ് ശേഖരിക്കുന്നത്.

കൃഷി വകുപ്പ്, ഔഷധി, മെഡിസിനൽ പ്ലാൻ്റ് ബോർഡ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.കേരളത്തിലെ
മികച്ച ജൈവ കാർഷിക നിയോജക മണ്ഡലത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ഔഷധ ഗ്രാമം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം കല്യാശേരി മണ്ഡലത്തിന് ലഭിക്കുകയുണ്ടായി

ചsങ്ങിൽ കല്യാശേരി ബ്ലോക്ക് ക്യഷി അസിസ്റ്റൻ്റ് ഡയറക്ടർ ബി.സുഷ സ്വാഗതം പറഞ്ഞു. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി,പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സിപി മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.

Previous Post Next Post