Zygo-Ad

പയ്യന്നൂർ പള്ളിയിൽ കവർച്ചാ ശ്രമം, ബളാലിലെ കാപ്പ കേസ് പ്രതി അറസ്റ്റിൽ.

പയ്യന്നൂർ:കാപ്പ കേസിൽ ജയിലിൽ നിന്നിറങ്ങി പള്ളി ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെകുപ്രസിദ്ധ മോഷ്ടാവ് ബളാൽ അത്തിക്കടവിലെ സി.ഹരീഷ്കുമാറിനെ പയ്യന്നൂർ (50)എസ്.ഐ.സുരേഷ് കുമാർ അറസ്റ്റു ചെയ്തു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പയ്യന്നൂർ ടൗൺ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിതുറക്കുന്ന ശബ്ദം കേട്ടുണർന്ന പളളിയിൽ ഉറങ്ങുന്നവരാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടി പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പളളി കമ്മറ്റി സെക്രട്ടറി നദീറ മൻസിലിൽമുഹമ്മദ് ആഷിഖിൻ്റെ പരാതിയിൽ കേസെടുത്തത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയായ ഹരീഷ് കുമാറിനെ കാസർകോട് പോലീസ് കാപ്പ നിയമം ചുമത്തി ജയിലിലടച്ചിരുന്നു.കഴിഞ്ഞ മാസം 11 ന് ആണ് വിയ്യൂർ ജയിലിൽനിന്നും ഇയാൾ പുറത്തിറങ്ങിയത്. കണ്ടോന്താർ ചന്തപ്പുരയിലെ ഭാര്യവീട്ടിലായിരുന്നു നേരത്തെ താമസിച്ചിരുന്നുവെങ്കിലും പരിയാരം സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതോടെ വീടുവിട്ടു. ദിവസങ്ങൾക്ക് മുമ്പ് കരിവെള്ളൂർ കൊഴുമ്മൽ വെരീക്കര ഭഗവതിക്ഷേത്രത്തിലും രാമന്തളിയിൽ മുച്ചിലോട്ട് കാവിലും, താവൂരിയാട്ട് ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്ന സംഭവവുമുണ്ടായിരുന്നു. ഇതിന് പിന്നിലും ഇയാൾ തന്നെയാണോ എന്നാണ് പോലീസിന്റെ സംശയം

Previous Post Next Post