Zygo-Ad

കെ.എസ്.എസ്.പി.എ. മട്ടന്നൂർ മണ്ഡലം കമ്മിറ്റി മട്ടന്നൂർ അഡീഷണൽ ജില്ലാ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി.

മട്ടന്നൂർ: കെ.എസ്.എസ്.പി.എ. മട്ടന്നൂർ മണ്ഡലം കമ്മിറ്റി മട്ടന്നൂർ അഡീഷണൽ ജില്ലാ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങുക, ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പദ്‌മനാഭൻ അധ്യക്ഷത വഹിച്ചു. സി.വി.കൃഷ്ണൻ, ബാലകൃഷ്ണൻ കയനി, കെ.ടി.ഗംഗാധരൻ, പി.വി.ധനലക്ഷ്മി, ടി.വി.ജയപ്രകാശ്, പി.സി.പദ്‌മനാഭൻ, യു.സി.തില്ലങ്കേരി, കെ.പി.വിനോദൻ, വി.കുഞ്ഞനന്തൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post