കണ്ണൂർ : ദേശീയ വായന മാസാചരണ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് നടത്തും.
സ്കൂൾ തലത്തിൽ ജേതാക്കളായ കുട്ടികൾ പ്രഥമ അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം 13-ന് രാവിലെ ഒൻപതിന് കണ്ണൂർ ഗവ. സ്പോർട്‌സ് സ്കൂളിൽ എത്തണം.മത്സരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഫോൺ: 9447021474, 8589056192