Zygo-Ad

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്ന് രാവിലെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

കണ്ണൂർ : പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍, ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവര്‍ എന്നിവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് ഇന്ന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ചൊവ്വാഴ്ച രാവിലെ ഒമ്പതിന് hscap.kerala.gov.in അഡ്മിഷന്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

Previous Post Next Post