തിരുവനന്തപുരം :സംസ്ഥാനത്തെ ആദ്യത്തെ ഇ- സ്പോർട്സ് കേന്ദ്രം തലശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. രണ്ടുമാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടെ ജിംനേഷ്യം സെൻ്ററും സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്തി കിഡ്‌സ് പ്രോഗ്രാമും ആരംഭിക്കും. എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഇതിന് വകയിരുത്തി. 13ന് സംസ്ഥാന സ്പോർട്സ് ഡയറക്ടർ ഉൾപ്പെടെയുള്ള വിദഗ്ധസംഘം സ്‌റ്റേഡിയം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തും.
സ്പീക്കർ എഎൻ ഷംസീറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.
സ്പീക്കറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ, കായിക മന്ത്രി വി അബ്ദു റഹ്മാൻ, കിഫ്ബി ജി എം ഷൈല, സ്പോർട്‌സ് ഡയറക്ടർ വിഷ്ണുരാജ്, എസ്കെഎഫ് സി ഇഒ അജയകുമാർ എന്നിവർ പങ്കെടുത്തു.