Zygo-Ad

നിയമസഭാ സമ്മേളനം ഇന്നു മുതല്‍; ബജറ്റിലെ ധനാഭ്യർഥന ചർച്ചക്ക് സമ്മേളനത്തിൽ പ്രഥമപരിഗണന.

കണ്ണൂർ : പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്നു ആരംഭിക്കും. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനത്തിൽ പ്രഥമപരിഗണന. ഈ മാസം 11 മുതല്‍ അടുത്ത മാസം 8 വരെ 13 ദിവസം ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കും. 2024-ലെ കേരള പഞ്ചായത്ത് രാജ് രണ്ടാം ഭേദഗതി ബില്‍, കേരള മുനിസിപ്പാലിറ്റി രണ്ടാം ഭേദഗതി ബില്‍ എന്നിവ സമ്മേളനത്തില്‍ അവതരിപ്പിക്കും. ആകെ 28 ദിവസമാണ് സഭാസമ്മേളനം ചേരുന്നത്.

Previous Post Next Post