ചങ്ങനാശേരി ഗവൺമെന്റ് ഹയർ സെക്കൻഡറിസ്‌കൂളിലെ അഞ്ച് അധ്യാപികമാരെ രാഷ്ട്രീയ പ്രേരിതമായി വയനാട്, കണ്ണൂർ ജില്ലകളിലേക്ക് സ്ഥലം മാറ്റിയ നടപടി അടിയന്തരമായി പിൻവലിക്ക ണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ സ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ കലണ്ടർ തയാറാക്കാൻ അധികാരം സർക്കാരിനാണെന്നിരിക്കെ എം.എൽ.എ തയ്യാറാക്കിയ ടൈം ടേബിൾ സ്കൂളിലെ അദ്ധ്യാപകരെക്കൊണ്ട് നടപ്പിലാക്കാൻ ശ്രമിച്ചതിലെ പരാജയമാണ് രാഷ്ട്രീയ വൈരത്തിന്
കാരണമായതായിത്തീർന്നത്. സ്കൂളിൻ്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട പി.ടി.എ , എസ്.എം.സി തുടങ്ങിയ സമിതികൾ അദ്ധ്യാപകരുടെ മനോവീര്യം തകർക്കുന്ന രീതിയിലും അവരോട് വൈര്യാഗ്യബുദ്ധിയോടെയും പ്രവർത്തിക്കുന്നതും അംഗീകരിക്കാൻ കഴിയില്ല. ഇത്തരക്കാർക്ക് ഒത്താശ പാടുന്ന രീതിയിലുള്ള അന്വേഷണ റിപ്പോർട്ടുകളും ഉത്തരവുകളും ഇറക്കുന്ന ഉദ്യോഗസ്ഥരേയും നിലയ്ക്കു നിർത്തേണ്ടത് വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്ക്ക് അനിവാര്യമായിത്തീർന്നിരിക്കുന്നു.
വിദ്യാലയങ്ങളിൽ അധ്യാപകരെ അവഹേളിക്കുന്ന നടപടികൾ അവസാ നിപ്പിക്കണമെന്നും ബാഹ്യ ഇടപെടലുകളില്ലാതെ പഠന പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നും അദ്ധ്യാപികമാരെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിക്കണമെന്നും ഫെഡറേഷൻ ഓഫ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ സ് സംസ്ഥാന ചെയർമാൻ ആർ. അരുൺകുമാർ കൺവീനർ അനിൽ എം. ജോർജ്ജ് , കോ- ഓർഡിനേറ്റർ നിസാർ ചേലേരി , വൈസ് ചെയർമാൻ കെ. സിജു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.