Zygo-Ad

കെഎസ്ആർടിസിയിൽ ഇനി ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും പണം നൽകാം.

കണ്ണൂർ : സർവീസ് ആരംഭിച്ച ശേഷവും കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് റിസർവേഷൻ നടത്താൻ അടുത്തയാഴ്ച മുതൽ അവസരം. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള പുതിയ കരാർ നിലവിൽ വരുന്നതോടെ ഡിജിറ്റലായും ക്യുആർ കോഡ് സ്കാൻ ചെയ്തും യാത്രക്കാർക്ക് പണം നൽകാം.

സംസ്ഥാനത്തെ ദീർഘദൂര ബസുകളിലെല്ലാം ഈ ‘ലൈവ് ടിക്കറ്റ്’ റിസർവേഷൻ സംവിധാനം നടപ്പാക്കും. യാത്രക്കാർ ഇറങ്ങുന്നതിന് അനുസരിച്ച് ഒഴിയുന്ന സീറ്റുകളുടെ എണ്ണം മനസിലാക്കി യാത്രക്കാർക്ക് റിസർവ് ചെയ്ത് സീറ്റുറപ്പിക്കാം. ENTE KSRTC Neo ആപ് വഴിയാണ് ബുക്കിങ്.

ആദ്യ ഘട്ടമായി ‘ചലോ ആപ്’ ഇപ്പോൾ സ്വിഫ്റ്റ് സർവീസുകളിലും തിരുവനന്തപുരത്തെ ചില ഡിപ്പോകളിലും നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ തിരക്കുള്ള റൂട്ടുകൾ കണ്ടെത്തി പുതിയ ബസുകളയയ്ക്കാൻ കഴിയുന്ന ഡേറ്റാ അനാലിസിസ് സൗകര്യവും ഈ ആപ് വഴി കെഎസ്ആർടിസിക്കു ലഭ്യമാകും .

Previous Post Next Post