കണ്ണൂർ : എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയില്‍ മദ്യപിക്കാന്‍ വെള്ളം കൊടുക്കാത്തതിന് ഗൃഹനാഥനേയും അമ്മയേയും അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് മൂന്നുപേര്‍ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു.
ചാലക്കുന്ന് രേഷ്മ നിവാസിലെ കെ.സുമേഷിന്റെ പരാതിയിലാണ് ഉണ്ണി, പ്രനീത്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ജൂണ്‍ 23 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രദീപന്‍ എന്നയാള്‍ക്ക് മദ്യം കഴിക്കാന്‍ വെള്ളം കൊടുക്കാത്തതിന്റെ വിരോധത്തിന് പ്രതികള്‍ അക്രമം നടത്തിയതായാണ് പരാതി. സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് എടക്കാട് പൊലിസ് അറിയിച്ചു.