Zygo-Ad

കണ്ണൂർ സർവകലാശാലയിൽ ഇ - യുവ സെൻ്റർ വരുന്നു

കണ്ണൂർ :ശാസ്ത്ര വിദ്യാർഥികളുടെ ഗവേഷണങ്ങൾക്കും സംരംഭങ്ങൾക്കും സഹായവുമായി കേരളത്തിൽ ആദ്യമായി കണ്ണൂർ സർവകലാശാലയിൽ ഇ -യുവ സെൻ്റർ വരുന്നു. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിലാണ് (ബിരാക്) സർവകലാശാല പാലയാട് ക്യാമ്പസിലെ ബയോ ടെക്നോളജി പഠനവകുപ്പിൽ കേന്ദ്രം അനുവദിച്ചത്. പ്രവർത്തനാനുമതിക്കൊപ്പം രണ്ടരക്കോടി രൂപയും സർവകലാശാലക്ക് ലഭി ക്കും. നിലവിൽ മൂന്നുവർഷത്തെ പ്രവർത്തനാനുമതിയാണ് കേന്ദ്രത്തിനുള്ളത്.

ബിരുദവിദ്യാർഥികൾ മുതൽ ഗവേഷകർവരെയുള്ളവർക്ക് ഗവേഷണ, സംരംഭക പ്രവർത്തനത്തിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയാണ് ഇ – യുവ സെന്ററുകളുടെ ലക്ഷ്യം. 3,000 ചതുരശ്രയടിയിലധികംവരുന്ന കേന്ദ്രത്തിൽ അത്യാധുനിക ഉപകരണങ്ങളുള്ള ലാബുകളും ഇൻകുബേഷൻ സൗകര്യവും മാർഗനിർദേശങ്ങളും ലഭിക്കും. സംരംഭകത്വ ശിൽപ്പശാലകളും പരിശീലനങ്ങളുമുണ്ടാകും. വിദ്യാർഥികൾക്ക് ഗവേഷണത്തിനും സംരംഭങ്ങൾക്കുമുള്ള ധനസഹായം സ്കോളർഷിപ് എന്നിവ നൽകും. ഫെലോഷിപ്പിനും ഇൻകുബേഷൻ സൗകര്യങ്ങൾക്കുമുള്ള അപേക്ഷകൾ വിഷയവിദഗ്‌ധരടങ്ങുന്ന സമിതി പരിശോധിച്ച്, അഭി മുഖം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കു ശേഷം ബിരാകിന്റെ അനുമതിയോടെയാണ് നൽകുക.

Previous Post Next Post