Zygo-Ad

ഓൺലൈൻ തട്ടിപ്പ്;1.46 ലക്ഷം നഷ്ടമായി

കണ്ണൂർ: പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ട് പണം നിക്ഷേപിച്ചവർക്ക് തുക നഷ്ടമായി.

കണ്ണൂർ സ്വദേശികളായ യുവാവിന് 97,000 രൂപയും മറ്റൊരാൾക്ക് 10,000 രൂപയും നഷ്ടമായി. പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള സന്ദേശം തട്ടിപ്പ് സംഘം അയച്ച് കൊടുക്കുകയും തുടർന്ന് വിവിധ ടാസ്‌കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇത് അനുസരിച്ച് വിവിധ ഘട്ടങ്ങളിലായി നൽകിയവർക്ക് പണം നഷ്ടമായി. തുടക്കത്തിൽ നിക്ഷേപത്തിന് ലാഭത്തോട് കൂടി പണം തിരികെ നൽകുകയാണ് തട്ടിപ്പുകാരുടെ രീതി. മറ്റൊരു കേസിൽ യുവാവിന് 39,460 രൂപ നഷ്ടമായി.

ടെലഗ്രാമിൽ ബിറ്റ്‌കോയിൻ ട്രേഡിങ് ചെയ്യുന്നതിനുള്ള മൊബൈൽ സന്ദേശം കണ്ട് പണം നിക്ഷേപിച്ച ആൾക്കാണ് പണം നഷ്ടമായത്.

Previous Post Next Post