മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് തീർഥാടകരുമായി ഇനി മൂന്ന് വിമാന സർവീസുകൾ കൂടി നടത്തും. എട്ടിന് വൈകിട്ട് 3.40നും ഒൻപതിന് രാവിലെ 8.50നും 10ന് പുലർച്ചെ 1.55-നുമാണ് സൗദി എയർലൈൻസിന്റെ സർവീസുകൾ.
വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി 722 പേരാണ് ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ഇതുവരെ 2165 പേരാണ് കണ്ണൂർ വിമാന താവളത്തിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്.