Zygo-Ad

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : പിണറായി ഗവ. ഐ ടി ഐ യിലെ എൻ. സി.വി .ടി കോഴ്‌സുകളായ ഇലക്ട്രീഷ്യൻ, ഫിറ്റർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in വെബ് സൈറ്റ് വഴിയും ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഓൺലൈനായി രജിസ്റ്റർ ചെയ്‌ത അപേക്ഷയുടെ പകർപ്പും ,ഫീസ് ഒടുക്കിയതിന്റെ രശീതും, എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, സഹിതം സമീപത്തുള്ള ഏതെങ്കിലും ഗവ:ഐ.ടി.ഐയിൽ ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കാത്ത അപേക്ഷകൾ അഡ്‌മിഷന് പരിഗണിക്കുന്നതല്ല.
അവസാന തീയതി; 29.06.2024.
കൂടുതൽ വിവരങ്ങൾക്ക് 0490 2384160

Previous Post Next Post