Zygo-Ad

കെ.എസ്.ആർ.ടി.സിയിൽ സ്റ്റുഡന്റ്സ് കൺസെഷൻ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.

കണ്ണൂർ : സ്റ്റുഡന്റ്സ് കൺസെഷൻ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാക്കി കെ.എസ്.ആർ.ടി.സി.വിദ്യാർത്ഥികൾക്ക് ഈ അധ്യയന വർഷം തന്നെ സേവനം പ്രയോജനപ്പെടുത്താം. പ്ലേ സ്റ്റോറിൽ കെ.എസ്.ആർ.ടി.സി കൺസെഷൻ എന്ന് സെർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയത് രജിസ്റ്റർ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് നിർദേശങ്ങൾക്ക് അനുസരിച്ച് രേഖകൾ നൽകിയാൽ സ്റ്റുഡൻസ് കൺസെഷനുള്ള അപേക്ഷാ നടപടി പൂർത്തിയാക്കാനാകും. പിന്നീട് ഇതിന് സ്‌കൂൾ അധികാരികൾ അംഗീകാരം നൽകണം. അതിനു ശേഷം കെ.എസ്.ആർ.ടി.സി കൂടി അംഗീകാരം നൽകിയാൽ ആപ്ലിക്കേഷൻ മുഖേന പണമടയ്ക്കാം. യൂസർ നെയിമും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പരിശോധിച്ചാൽ അപേക്ഷയുടെ തൽസ്ഥിതി അറിയാനാകും.

പണമടച്ചു കഴിഞ്ഞാൽ കൺസഷൻ വാങ്ങുന്നതിനുള്ള തീയതിയും സമയവും ആപ്ലിക്കേഷൻ മുഖേന അറിയിക്കും. ആ ദിവസം വിദ്യാർഥിക്ക് ഫോട്ടോയുമായി ഡിപ്പോയിലെത്തി കൺസെഷൻ കൈപ്പറ്റാവുന്നതാണെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

Previous Post Next Post