കണ്ണൂർ : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) എല്‍പി, യുപി ഭാഷാധ്യാപക തസ്തികയിലേക്കുള്ള അക്കാദമിക,പരിശീലന യോഗ്യതകള്‍ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.എല്‍പി, യുപി ക്ലാസുകളിലെ ഭാഷാധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത ബന്ധപ്പെട്ട ഭാഷാ വിഷയത്തിലെ രണ്ട് വർഷ ഡിഎല്‍എഡ് (ഡിപ്ലോമ ഇൻ എലമെന്‍ററി എഡ്യൂക്കേഷൻ) കോഴ്സ് ആയിരിക്കുമെന്നും ബന്ധപ്പെട്ട വിഷയത്തിലെ ഡിഎല്‍എഡ് കോഴ്സ് അറിയപ്പെടുന്നത് ഡിഎല്‍എഡ് (ഹിന്ദി), ഡിഎല്‍എഡ് (അറബിക്), ഡിഎല്‍എഡ് (ഉറുദു), ഡിഎല്‍എഡ് (സംസ്കൃതം) എന്നിങ്ങനെയായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.