കൊട്ടിയൂർ : ഉത്സവം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും തിരക്ക് കുറഞ്ഞ ദിവസമായി ചൊവ്വാഴ്ച മാറി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായതിനാലാവാം തിരക്ക് ഇത്രയേറെ കുറയാൻ ഇടയാക്കിയത്. ഒരാഴ്ചയിലേറെയായി അഭൂതപൂർവമായ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭപ്പെട്ടിരുന്നത്.ശീവേലി സമയത്ത് മാത്രമാണ് അൽപ്പം തിരക്ക് അനുഭവപ്പെട്ടത്. ചെവ്വാഴ്ച്ച നിത്യപൂജകൾ മാത്രമാണ് നടന്നത്. നാലാമത്തെ ആരാധന പൂജയായ രോഹിണി ആരാധന വ്യാഴാഴ്ച്ച നടക്കും.രോഹിണി ആരാധന ദിവസമാണ് സവിശേഷമായ ആലിംഗന പൂഷ്പാഞ്ജലിയും നടക്കുക.