മട്ടന്നൂർ: ‘എല്ലാം സെറ്റ്’ സ്കൂൾ തല അധ്യാപക ശാക്തീകരണ പരിപാടി കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. തെരൂർ എം.എൽ.പി. സ്കൂൾ പ്രഥമാധ്യാപകൻ പി.വി. സഹീർ അധ്യക്ഷത വഹിച്ചു. പ്രൈമറി വിദ്യാലയത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന വിഷയത്തിൽ ഷാജൽ കക്കോടി ക്ലാസെടുത്തു.
പി.കെ.സി. മുഹമ്മദ്, പി. സുഭാഷ്, സി.പി സലീത്ത്, കെ. ഫായിസ്, ടി.വി. റാഷിദ തുടങ്ങിയവർ സംസാരിച്ചു.