Zygo-Ad

കണ്ണൂർ ജില്ലാ ആശുപത്രിയിൽ താത്കാലിക നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്/ സ്ക്രബ് നഴ്സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.

യോഗ്യത- പ്ലസ് ടു സയൻസ്, ജനറൽ നഴ്സിങ് & മിഡ് വൈഫറി / ബി എസ് സി / എം എസ് സി നഴ്സിങ് ( കേരള പി എസ് സി അംഗീകരിച്ചത്) ,

കാത്ത് ലാബിൽ സ്ക്രബ് നഴ്സായി കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 ന് രാവിലെ 10 മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുൻപാകെ അഭിമുഖത്തിന് ഹാജരാകണം

Previous Post Next Post