കണ്ണൂർ: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തി ബിജെപി വളരുന്നത് ആഴത്തില്‍ പരിശോധിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ പിണറായിയിലെ ബൂത്തിലടക്കം ഇരട്ടി വോട്ടു നേടിയാണ് ബിജെപി സാന്നിധ്യമറിയിച്ചത്. ധര്‍മടത്ത് ഇരട്ടിയിലേറെ വോട്ടുകളാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ താമര ചിഹ്നത്തില്‍ വീണത്.
2019-ല്‍ 8538-വോട്ടുകളാണ് ഇവിടെ ബിജെപിക്കുണ്ടായിരുന്നത്. ഇതു 16711 വോട്ടുകളായി ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്റെ മണ്ഡലമായ തളിപറമ്പില്‍ 8659-വോട്ടാണ് നേരത്തെ ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ അതു 16,706 വോട്ടുകളാക്കി അതു ഉയര്‍ത്തിയിട്ടുണ്ട്. മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മണ്ഡലമായ മട്ടന്നൂരില്‍ കഴിഞ്ഞ തവണ 11612-വോട്ടുകളാണ് എന്‍ഡി.എ സ്ഥാനാര്‍ത്ഥി നേടിയത്.
#tag:
Kannur