കണ്ണൂർ : വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെ ഡി ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷൻ പരിധിയിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് ഈ പ്രദേശങ്ങള്‍.വയനാട് ലോക്‌സഭ മണ്ഡലത്തിലെ തിരുവമ്പാടിയിൽ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സെക്കൻഡറി സ്‌കൂളിൻ്റെ നൂറ് മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ നിലവില്‍ വന്ന നിരോധനാജ്ഞ ബുധനാഴ്ച രാവിലെ പത്ത് വരെ തുടരും.