Zygo-Ad

ജിയോ സേവനങ്ങള്‍ തടസപ്പെട്ടു, പരാതിയുമായി ഉപഭോക്താക്കള്‍.

കണ്ണൂർ : രാജ്യത്തുടനീളം ജിയോ സേവനങ്ങള്‍ക്ക് തടസം നേരിടുന്നതായി റിപ്പോര്‍ട്ട്.ഇതേ തുടർന്ന് പലർക്കും മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിഞ്ഞില്ല.

വാട്‌സാപ്പ്, യൂട്യൂബ്, ഗൂഗിള്‍, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടതായി നിരവധി ആളുകള്‍ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് പ്രകാരം ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് ജിയോ സേവനങ്ങളില്‍ പ്രശ്‌നം തുടങ്ങിയത്.

ജിയോ ഫൈബര്‍, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസം ഉണ്ടെന്നാണ് വിവരം. സംഭവത്തില്‍ ജിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Previous Post Next Post