കണ്ണൂർ : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. മോദി തരംഗം രാജ്യത്ത് ആഞ്ഞടിക്കും എന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ ആത്മവിശ്വാസം. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ വിലയിരുത്തല്‍. വോട്ടെണ്ണല്‍ മുന്നൊരുക്കങ്ങള്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കും
നാളെ രാവിലെ 8 മണി മുതല്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഒരു മണിക്കൂറില്‍ തന്നെ ട്രന്‍ഡ് പ്രകടമാകും എന്നാണ് പ്രതീക്ഷ. 400 സീറ്റ് ലക്ഷ്യം വെച്ച് പോരാട്ടത്തിന് ഇറങ്ങിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്‌സറ്റ് പോള്‍ ഫലങ്ങള്‍ കൂടി അനുകൂലമായതോടെ ആത്മവിശ്വാസം ഇരട്ടിയായി. മൂന്നാം വട്ടവും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ ക്യാമ്പുകള്‍.
അതേസമയം എക്‌സിറ്റ് പോളുകള്‍ പൂര്‍ണമായും ഇന്‍ഡ്യ സഖ്യം തള്ളി. നാളെ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കും എന്നാണ് ഇന്‍ഡ്യ പാര്‍ട്ടി നേതാക്കളുടെ പ്രതികരണം. വോട്ടെണ്ണലില്‍ ചില അട്ടിമറി സാധ്യത ഇന്‍ഡ്യ സഖ്യം ഭയക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്‍ഡ്യ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ എത്തി ആശങ്കകള്‍ വ്യക്തമാക്കി നിവേദനം കൈമാറി. വോട്ടെണ്ണലിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സംഘര്‍ഷ സാധ്യതാ മേഖലയില്‍ അടക്കം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ന് 12.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്ത സമ്മേളനം നടത്തി ഒരുക്കങ്ങള്‍ വിശദീകരിക്കും.