Zygo-Ad

തലശ്ശേരിയിൽ മിഡിയും, ടോപ്പുമിട്ട് 14 വയസ്സുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പെൺകുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി ധർമ്മടം ഒഴയിൽ ഭാഗം ഷഹർബാൻ ഹൗസിൽ കോട്ടക്കണ്ടി ലിയാഖത്ത് – ഷഹറ ദമ്പതികളുടെ മകൻ കെ.കെ. ആതിലിനെ (14) യാണ് വീടിന് മുകളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ പെൺകുട്ടികൾ ധരിക്കുന്ന മിഡിയും ടോപ്പുമാണ് കാണപ്പെട്ടത്. മാതാവ് പുറത്തുപോയ സമയത്താണ് സംഭവം. വീട്ടിൽ വല്യമ്മ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്.

കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പരിസരവാ സികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്.

മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ലിയാഖത്ത് ഗൾഫിലാണുള്ളത്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷിബില സെറിൻ, സാഹിർ എന്നിവർ സഹോദരങ്ങളാണ്. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന സംശയമുയരുന്നുണ്ട്.

Previous Post Next Post