Zygo-Ad

മലിനീകരണ നിയന്ത്രണ ബോർഡി ന്റെ പ്രവർത്തനങൾ കാര്യക്ഷമമാക്കുക: സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് (SHR)

കേരളത്തിലെ മലിനീ കരണ നിയന്ത്രണബോർഡിന്റെ പ്രവർത്തനം നോക്കുകുത്തി പോലെയാണെന്നും, കാര്യക്ഷമമായി പ്രവർത്തിക്കാത്തത് കൊണ്ടാണ് പെരിയാറിലെ മത്സ്യ ക്കുരുതി പോലുള്ള സംഭവങൾ ആവർത്തിക്കുന്നതെന്നും, പെരിയറിന്റ തീരത്ത് ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന 280 ഓളം വ്യവസായങ്ങൾ, പരിസ്ഥിതിക്കും , ജീവരാശിക്കും വൻ ഭീഷണിയാണെന്നും കൺവെൻഷൻ വിലയിരുത്തി. സമാനമായി മറ്റു ജില്ലകളിലും, കക്കാട് പുഴ ഉൾപ്പടെ കണ്ണൂർ ജില്ലയിലും ഇത്തരം മലിനീകരണം ഉണ്ടെന്നും. ഇത് മനുഷ്യന്റെയും ജീവജാലങ്ങളുടെയും സ്വത ന്ത്ര മായി ജീവിക്കാനുള്ള അവകാശ ത്തിനെതിരെ യുള്ള കടന്നാക്രമമാ ണെന്നും ഇതിനെതിരെ സമരം സംഘ ടിപ്പിക്കാൻ SHR മുന്നോട്ട് വരുമെന്നും SHR ജില്ലാ കൺവെൻഷൻ പ്രഖ്യാപിച്ചു

കണ്ണൂരിൽ നടന്ന കൺവെൻഷനിൽ SHR ദേശീയ ചെയർമാൻ ആഷിഖ് ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം നസ്‌ല സംസ്ഥാന കമ്മിറ്റി അംഗം ഷീന എന്നിവർ സംസാരിച്ചു.

കണ്ണൂരിൽ നടന്ന സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് കൺവെൻഷനിൽ
19 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

അഡ്വ എം രാജീവനെ ജില്ലാ സെക്രട്ടറിയായും
ജയപ്രകാശ് കാവുമ്പായിയെ പ്രസിഡന്റ് ആയും യോഗം തിരഞ്ഞെടുത്തു

Previous Post Next Post