Zygo-Ad

ശ്രീപാദം ആദ്ധ്യാത്മിക മാസിക കൊട്ടിയൂർ ഉത്സവപതിപ്പ് 'പർണ്ണശാല' പ്രകാശനം ചെയ്തു

കൊട്ടിയൂർ : ശ്രീപാദം ആദ്ധ്യാത്മിക മാസിക കൊട്ടിയൂർ ഉത്സവപതിപ്പ് പർണ്ണശാല പ്രകാശനം ചെയ്തു. അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ഗോകുലംഗോപാലൻ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർക്ക് ആദ്യപ്രതി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ശ്രീപാദം പത്രാധിപർ പി എസ് മോഹനൻ സംസാരിച്ചു.

കൊട്ടിയൂർ പെരുമാൾ സേവാസംഘം സ്ഥാപകൻ കെ.കുഞ്ഞിരാമൻ, ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി, ദേവസ്വം എക്സി. ആഫീസർ കെ.ഗോകുൽ, ട്രസ്റ്റിമാരായ രവീന്ദ്രൻ പൊയിലൂർ, എൻ പ്രശാന്ത്, കെ സി വേണുഗോപാലൻ നായർ,വയത്തൂർകാലിയാർ ട്രസ്റ്റ് ചെയർമാൻ ഓ വി രാജൻ തുടങ്ങിയവർ സംബന്ധിച്ചു. തീർത്ഥാടനകേന്ദ്രമായ അക്കരെകൊട്ടിയൂരിൻ്റെ പാരിസ്ഥിതിക പ്രാധാന്യത്തെ പ്രധാനമായും പ്രതിപാദിക്കുന്ന ഉള്ളടക്കങ്ങളോടുകൂടിയ പ്രസിദ്ധീകരണമാണ് പർണ്ണശാല.

Previous Post Next Post