കണ്ണൂർ : രാജ്യത്ത് ഇത്തവണ കാലവർഷത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ പെയ്യുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.
ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം ശക്തമാകും.ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. കാലവർഷം വെള്ളിയാഴ്ചയോടെ കേരളത്തിൽ എത്തിച്ചേരാനാണ് സാധ്യത.
രാജ്യമെമ്പാടുമായി 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 2024 ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മഴ സാധ്യതാകണക്കാണിത്.