Zygo-Ad

സാന്ത്വന പരിചരണ രംഗത്തേക്ക് ഇനി കുടുംബശ്രീയും

കണ്ണൂർ:കിടപ്പിലായവർക്ക് സാന്ത്വനമേകാനും വയോജനങ്ങൾക്ക് ആവശ്യമായ ശുശ്രൂഷ നൽകാനും കുട്ടികളെ പരിചരിക്കാനും ഇനി ആളെ തേടി നടക്കേണ്ട. കുടുംബശ്രീയുടെ 26 പേരടങ്ങിയ ടീം ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ജില്ലയിൽ സജ്ജമായി.

കെ ഫോർ കെയർ പദ്ധതി വഴിയാണ് കുടുംബശ്രീ ജറിയാട്രിക് കെയർ ടീം രൂപീകരിച്ചത്. സാന്ത്വന പരിചരണരംഗത്തെ തൊഴിൽ സാധ്യതകൾ തേടിയാണ് ആദ്യ ടീം ഇറങ്ങുന്നത്. വയോജന പരിചരണം, രോഗി പരിചരണം, പാലിയേറ്റീവ് കെയർ, ഭിന്നശേഷി പരിചരണം തുടങ്ങിയ മേഖലകളിൽ സേവനം നൽകുന്നതിന് 15 ദിവ സത്തെ വിദഗ്‌ധ പരിശീലനം നേടിയാണ് രംഗത്തിറങ്ങുന്നത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റ്, കണ്ണൂർ എ കെ ജി സഹകരണ നഴ്സ‌ിങ് കോളേജ് എന്നിവരുടെ സഹായത്തോടെയാണ് പരിശീലനം നേടിയത്.

ബേസിക് നഴ്‌സിങ്, പേഷ്യൻ്റ് കെയർ പൊസിഷൻ, മുറിവു കൾ ഡ്രസ്‌ചെയ്യൽ, കത്തീട്രൽ കെയർ, റൈൻസ് ട്യൂബ് ക്ലീനിങ്, ഫിസിയോ തെറാപ്പി, പൾസ് പരിശോധന, ഇൻസുലിൻ ഇഞ്ചക്ഷൻ, പേഷ്യൻ്റ് ട്രാൻസ്ഫറിങ്, ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, ബെഡ് മേക്കിങ്, പാദപരിചരണം തുടങ്ങി 32 മേഖലകളിലാണ് പരിശീലനം നേടിയത്.

പരിശീലനം പൂർത്തിയാ ക്കിയ ആദ്യബാച്ചിൻ്റെ സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ഡോ. എം സുർജിത്ത് നിർവഹി ച്ചു. ചടങ്ങിൽ എ കെ ജി നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷെല്ലി മാത്യു, എച്ച്എൽഎഫ് പിപിടി ഫാക്കൽട്ടി മോഹിഷ, ആർ ആര്യശ്രീ, ടി റീന, സുമിത്ര എന്നിവർ സംസാരിച്ചു.

ഈ വർഷം നാലു ബാച്ചുകളിലായി നൂറ് അംഗങ്ങൾക്ക് പരിശീലനം നൽകാനാണ് ജില്ലാ മിഷൻ്റെ ലക്ഷ്യം. മുപ്പത് പേർ അടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ജൂൺ ആദ്യവാരം ആരംഭിക്കും. പരിശീലനം ലഭിച്ചവർ സംരംഭ മാതൃകയിലായിരിക്കും ഇവരുടെ പ്രവർത്തനം. അതത് സി ഡിഎസുകളിൽ കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്യുകയും ജില്ലാതലത്തിൽ ഒരുസം രംഭ കൂട്ടായ്‌മയായി പ്രവർത്തിക്കുകയും ചെയ്യും . ഓരോ സേവനത്തിനുമുള്ള പ്രതിമാസ നിരക്ക് ജില്ലാ മിഷൻ തന്നെ നിശ്ചയിച്ചു നൽകും. സേവനത്തിനായി 04972702080 എന്ന നമ്പറിൽ വിളിക്കാം.

Previous Post Next Post