Zygo-Ad

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി.

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. തലയിണ കവറിലും ചോക്ലേറ്റിൻ്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ് കവറുകൾക്കിടയിലുമാണ് സ്വർണം ഒളിപ്പിച്ചത്.

Previous Post Next Post