കണ്ണൂർ:കണ്ണൂരിൽ കള്ളനോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതം. കേസുമായി ബന്ധപ്പെട്ട് പടന്ന സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. കേസിൽ പയ്യന്നൂർ സ്വദേശി ഷിജു പാടിയോട്ടുചാലിലെ പി പി ശോഭ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പടന്ന സ്വദേശികളെ കസ്‌റ്റഡിയിലെടുത്തത്.
കേസിൽ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കള്ളനോട്ട് ഇടപാടിൽ അന്തർസംസ്ഥാന കണ്ണികളുണ്ടെന്ന് കണ്ടെത്തിയതോടെയണ് പ്രത്യേ കസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. കണ്ണൂർ എസിപി സിബി ടോമിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കള്ള നോട്ടിൻ്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു.