കണ്ണൂർ: കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ശ്രീ ഷിജുമോൻ ടി.യും
സംഘവും കണ്ണോത്തുംചാലിൽ സ്ഥലത്ത് നടത്തിയ റെയ്ഡിൽ 7. 437 ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. വടകര മേമുണ്ട സ്വദേശി ചെറു കുനിയൻ വീട്ടിൽ മുനീർ സി.കെ (47), വടകര തിരുവള്ളൂർ സ്വദേശി നാറാണത്ത് വീട്ടിൽ അർഷാദ് എൻ ( 44 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കണ്ണൂർ JFCM l കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ് എം.കെ , ദിനേശൻ പി.കെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സുഹൈൽ പി.പി ,റിഷാദ് സി എച്ച്, സജിത്ത് എം സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, നിഖിൽ .പി, വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷൈന, AEI ഡ്രൈവർ ഗ്രേഡ് അജിത്ത് സി എന്നിവരാണ് എക്സൈസ് സംഘത്തിലു ഉണ്ടായിരുന്നത്
#tag:
Kannur