കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സ വത്തിന് തുടക്കം കുറിച്ച് വ്യാഴാഴ്ച നീരെഴുന്നള്ളത്ത് നടക്കും. ക്ഷേത്രത്തിലെ അടിയന്തര യോഗക്കാരും ആചാര്യരും സ്ഥാനികരും സമുദായയുടെയും ജന്മശാന്തിയുടെ നേതൃത്വത്തിൽ അക്കരെ പ്രവേശിക്കുന്ന ചടങ്ങാണ് നീരെ ഴുന്നള്ളത്ത്.
തിരൂർകുന്ന് ഗണപതി ക്ഷേത്രത്തിൽനിന്ന് കാൽനടയായി എത്തിയ വിളക്കുതിരി സംഘം വ്യാഴാഴ്ച പുലർച്ചയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തി ക്ഷേത്ര ഭാരവാഹികൾക്ക് വിളക്കുതിരികൾ കൈമാറി. ഉത്സവത്തിന് ആവശ്യമായ വിളക്കുതിരികൾ, സ്ഥാനികർക്കുള്ള ഉത്തരീയം, ദേവസ്ഥാന ങ്ങൾ മറക്കുന്നതിനുള്ള കിള്ളി ശീല എന്നിവ കൈത്തറിയിൽ നെയ്യുണ്ടാക്കിയതാണ് കൈമാറി യത്.
ഈ വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവം 21ന് നെയ്യാട്ടത്തോടെ ആരംഭിച്ച് ജൂൺ 17 തൃക്കലശാട്ടോടെ സമാപിക്കും. സ്ത്രീകൾക്ക് 23 മുതൽ ജൂൺ 13ന് ഉച്ചവേലി വരെയാണ് പ്രവേശനം