കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ചാലാട് പന്നേൻ പാറയിലെ വി.സി. സബിൻ ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴോടെ സബിൻ ജോലിക്കു പോകുന്നതിനിടെ റെയിൽവേ ഗെയിറ്റിന് സമീപം ദേശീയപാതയിൽവെച്ചാണ് അപകടത്തിൽപ്പെട്ടത്.
തോട്ടടയിൽ കുറിയർ സ്ഥാപനത്തിൽ ജീവനക്കാരനാണ് സബിൻ.