Zygo-Ad

ലൈംഗികാതിക്രമ കേസ്; കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർക്ക് വീണ്ടും സസ്പെൻഷൻ

കണ്ണൂർ:ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെ വീണ്ടും സസ്പെൻ്റ് ചെയ്തു. കണ്ണൂരിൽ അമ്യൂസ്മെൻറ് പാർക്കിൽ യുവതിയോട് മോശമായി പെരുമാറിയതിന് റിമാൻഡിലായതിനെ തുടർന്നാണ് നടപടി. റിമാൻഡിലായി 48 മണിക്കൂർ കഴിഞ്ഞ സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. കെ സി ബൈജു ഇറക്കിയ ഉത്തരവിൽ പറയുന്നു .നേരത്തെ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സസ്പെൻഷൻ കഴിഞ്ഞ് മെയ് 3നാണ് തരംതാഴ്ത്തി തിരിച്ചെടുത്തത്.

Previous Post Next Post