കണ്ണൂർ: ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ വെച്ച് പണമിടപാടിനെ ചൊല്ലി കൂട്ടത്തല്ല്. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂരടക്കം മറ്റു അഞ്ചു പേർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്.
ശ്രീകണ്ഠാപുരം ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്ന ഇന്നലെയായിരുന്നു സംഭവം.
ഇരിക്കൂർ സ്വദേശിയുടെ മകന് മുഹമ്മദ് ബ്ലാത്തൂരിന്റെ മകൻ പണം നൽകാനുണ്ടെന്നായിരുന്നുവെന്നാണ് ആരോപണം. തുടർന്ന് അത് കുട്ടത്തല്ലിലേക്ക് കലാശിക്കുകയായിരുന്നു.