കണ്ണൂർ:റെഡി ടു കുക്ക് രംഗത്ത് ചുവടുവച്ച് കണ്ണൂരിലെ കുടുംബശ്രീ, കുടുംബ ശ്രീ ജില്ലാ മിഷനാണ് കാർഷിക ഗവേഷണ കേന്ദ്രമായ കാസർകോട് സിപിസിആർഐയുടെ സാങ്കേതിക സഹായത്തോടെ അപ്പം, ദോശ, ഇഡ്ഡലി, ബ്രാൻഡഡ് ഇൻസ്റ്റന്റ് പൗഡറുകൾ എന്നിവ വിപണിയിലിറക്കിയത്. റെഡി ടു കുക്ക് മാതൃകയിൽ തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ അഞ്ഞൂറ് ഗ്രാം പാക്ക റ്റിന് ഇഡ്ഡലി – 85 രൂപ, അപ്പം – 70 രൂപ, ദോശ – 55 രൂപ എന്നിങ്ങനെയാണ് വില. കുടുംബശ്രീ ഷോപ്പികൾക്ക് പുറമെ ഹോം ഷോപ്പ്, സ്കൂൾ കഫെ, ആഴ്ച ചന്തകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റ്, മറ്റ് സ്വകാര്യ ഷോപ്പിങ് മാൾ എന്നിവി ടങ്ങളിൽ ഇൻസ്‌റ്റന്റ് പൗഡറുകൾ ലഭ്യമാക്കും.
ദോശമാവ് മൂന്ന് മണിക്കൂറിനകവും ഇഡ്ഡലി, അപ്പം എന്നിവ നാല് മണിക്കൂറിനകവും പാചകത്തിന് പാകമാകും. ജില്ലാ മിഷൻ്റെ നേതൃ ത്വത്തിൽ രൂപീകരിച്ച കറി പൗഡർ ആൻഡ് ഫ്ലോർ കൺസോർഷ്യത്തി ൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 12 സംരംഭക ഗ്രൂപ്പുകൾക്കാണ് ആദ്യ ഘട്ടത്തിൽ നിർമാണച്ചുമതല.
സിപിസിആർഐ ചീഫ് ടെക്നിക്കൽ ഓഫീസർ നീലോഫർ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ് ലോഞ്ചിങ് നിർവഹിച്ചു. കണ്ണൂർ സർവകലാശാല മാനേജ്‌മെൻ്റ് പഠനവിഭാഗം മേധാവി ഡോ. പി കാർത്തികേയൻ ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. കുടുംബശ്രീ ജില്ലാമിഷൻ കോ-ഓഡിനേറ്റർ ഡോ. എം സുർജിത്ത് അധ്യക്ഷനായി. എം ഉഷ, കാഞ്ചന, ആര്യ ശ്രീ, കാവ്യ എന്നിവർ സംസാരിച്ചു. പുതിയ മൂന്ന് ഉൽപ്പന്നങ്ങളോടെ കണ്ണൂർ കറി പൗഡർ ആൻഡ് ഫ്ലോർ കൺസോർഷ്യം വിപണിയിലിറക്കിയ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ 16 എണ്ണമായി. 2018 ലാണ് ജില്ലാതലത്തിൽ കൺസോർഷ്യം രൂപീകരിച്ചത്. 2019ൽ 11 ഇനങ്ങളിൽപ്പെട്ട കറിപൗഡറുകളും മൂന്നുതരം ധാന്യപ്പൊടികളും വിപണിയിലിറക്കിയായിരുന്നു ബ്രാൻഡ് മേഖലയിലേക്ക് കടന്നത്.